Chapter 4-ഹിരണ്യഗർഭം

ഹരിക്കു ഉറക്കം വരുന്നുവോ , എങ്കിൽ ഉറങ്ങാം കുട്ടി ...

വേണ്ട "മയക്കം തട്ടി മാറ്റി ഹരിവീണ്ടും  കഥ കേൾക്കാനൊരുങ്ങിയിരുന്നു "

"ശാലകൾ  ഗുരുകുല  വിദ്യാർത്ഥികൾക്കു വേണ്ടി മാത്രം ആയിരുന്നില്ല ,രാജ്യവുമായി ബന്ധപ്പെട്ട എല്ലാ ഗവേഷണങ്ങളും അവിടെ നടന്നിരിന്നു . രാജ്യവും  കൊട്ടാരവും എല്ലാം അതിന്റെ ഒരു ഭാഗമായി തന്നെ നിലനിന്നു പോ ന്നു"

"അപ്പോൾ പിന്നെ എങ്ങനെയാണു  അമ്മുമ്മേ ഈ കൊട്ടാരം മാത്രം   പദ്‌മനാഭപുരത്തു അതായതു തമിഴ്‌നാട്ടിൽ വന്നത് ?  ഈ ആര്യശാല എന്ന് പറയുന്നത് തിരുവനന്തപുരത്തല്ലെ ?.അല്ല കുഞ്ഞേ 1953 വരെ , മോന്റെ അപ്പൂപ്പൻ ,അമ്മുമ്മ എല്ലാരും താമസിച്ചിരുന്ന പദ്മനാഭപുരം  കേരളത്തിന്റെ ഭാഗം ആയിരുന്നു. കേരളത്തിന്റെ തനതായ ഭംഗി  തിരുവട്ടാർ, പന്നിപ്പാകം, കുമാരകോവിൽ, ഇരന്നിയൽ , കൽകുളം , എന്നിവിടെ കാണാൻ സാധിക്കും "




"കൽകുളത്തു നിന്നും ഒരു ഭൂഗർഭ  തുരങ്കം പദ്മനാഭപുരം കൊട്ടാരം വരെ ഉണ്ടായിരുന്നു. പല ആവശ്യങ്ങൾക്ക് വേണ്ടി"


അമ്മുമ്മേ ഒരു പക്ഷെ തുറക്കാത്ത ബി നിലവറ തുറന്നാൽ അതും തുരങ്കമാണെങ്കിലോ . 

സുമതി ഭൂതകാല സ്മരണകൾ ഓർത്തു. " ഇല്ല ഹരി , അത് അറിയാൻ സമയം ആയിട്ടില്ല"

"ഹരി .... കേട്ടോളു ......"

"ശ്രീവന്തുപുരം" ആണ് ഇന്ന് പദ്മനാഭപുരം ആയി മാറിയത് . ചേര രാജാക്കന്മാരുടെ മുൻ തലമുറയെ രാജ്യത്തു അഭിഷേകം നടത്തിയത്  ചിരഞ്ജീവി പരശു രാമൻ എന്നാണ് വയ്പ്.ഭാനുവിക്രമനായിരുന്നു ആദ്യ രാജാവ്. എന്നാൽ ഇവരെല്ലാം ആര്യ -ഗോത്ര വംശജരുടെ അല്ലെങ്കിൽ സങ്കര അംശം ആയതു കാരണം ക്ഷേത്രിയൻ  ആകാൻ ഉള്ള ചടങ്ങാണ് "ഹിരണ്യഗർഭം". ഇന്നും അത് കഴിഞ്ഞേ ഒരു രാജാവിന് ശ്രി വാഴും നാട് / തിരുവിതാംകൂർ ഭരിക്കാൻ കഴിയുള്ളു കാരണം,  ജന്മനാ ക്ഷേത്രിയൻ  അല്ല  എന്നും പറയപ്പെടുന്നുണ്ട്."

"ഒരു വിഭാഗം പറയുന്നത്, പരശുരാമൻ ഭാനുവിക്രമനെ രാജാവായി നിയമിച്ചപ്പോൾ , അന്ന് നാടിന്റെ ഉയർച്ചക്കായി നടത്തിയ ചടങ്ങാണ് ഹിരണ്യഗർഭം എന്ന്.ഇങ്ങനെ ആലോചിക്കുമ്പോൾ ത്രേതാ യുഗത്തിൽ , നേരത്തെ പറഞ്ഞ ആയ വംശജർ ആയ എല്ലാരുടേം മുൻതലമുറ  കുരുക്ഷേത്ര യുദ്ദത്തിൽ പാണ്ഡവർക്കെതിരായി  യുദ്ധം ചയ്തു എന്ന് വേണം മനസിലാക്കാൻ."

 "ഹിരണ്യ ഗർഭം  എന്തെന്ന് പറയു അമ്മുമ്മേ "

"വലിയ ഒരു ഭരണി , ഏകദേശം ഒരാൾ പോക്കതിലുള്ളത്തിൽ , പഞ്ചഗവ്യം - വെള്ളം , നെയ്യ് , പിന്നെ മറ്റു ദ്രവ്യം നിറയ്ക്കും.


                                                                        source :google 

രാജാവ് കുളിച്ചു കഴിഞ്ഞു, ഭ്രാഹ്മണർ  വേദം ഉരുവിടുമ്പോൾ ആ  ഭരണിയിൽ 5 വട്ടം മുങ്ങി താഴും .. എണിറ്റു ഇറങ്ങി വരുമ്പോൾ , പദ്മനാഭന്റെ മുൻപിൽ വയ്ച്ച പ്രധാന വേദജ്ഞൻ ഉരുവിടും "കുലശേഖര പെരുമാൾ " എന്ന് 

അപ്പോഴാണ് ഒരു രാജാവ് അഭിഷേഖിതനാവുന്നത്‌ ...




Comments

Popular posts from this blog

Chapter 1- നട്ടാലം വീട്

Chapter 6- മധുരമീനാക്ഷി അമ്മ ആയ ആറ്റുകാൽ അമ്മ

Chapter 5- തത്ത്വമസി