Chapter 3 - കാന്തല്ലൂർ ശാല

"൧൦൦൦ / 1000  വര്ഷം മുൻപ് നടന്ന ചില കഥകൾ നമ്മൾ അറിയണം ഹരി  ചരിത്രം കൃത്യമായി മനസ്സിലാക്കുവാൻ  . എഴുതി വിവരിക്കുന്ന ചരിത്രം മിക്കവാറും സ്വാർത്ഥ താൽപര്യങ്ങൾക്കു വേണ്ടി എഴുതപ്പെട്ടവയാണ്."

"വിഴിഞ്ഞത്ത്   പോയിട്ടുള്ള ശിവ ക്ഷേത്രം ഓർമയുണ്ടോ ഹരിക്ക് , ഒരു 2 കൊല്ലം മുൻപ്?"

"ഉണ്ട് അമ്മുമ്മ..."

"മധ്യ-തിരുവിതാംകൂറിലെ അദ്യത്തെ  ശാല /സർവകലാശാല  അവിടെ ആയിരുന്നു ഹരി.ഇന്ന് ഈ കാണുന്ന മലയാളഭാഷ രൂപപ്പെട്ടത് ആദ്യമായി അവിടെ ആണ് എന്ന് വേണമെങ്കിലും പറയാം.മാത്രമല്ല , യുദ്ധമുറകളും ഇവിടെ പഠിപ്പിച്ചിരുന്നു. ൭-൮ / 7 -8  സർവകലാശാലകൾ  മാത്രമേ  ഉണ്ടായിരുന്നുള്ളു നമ്മുടെ രാജ്യത്തിൽ അന്ന്. അതിൽ ഒന്നായിരുന്നു നമ്മുടെ കാന്തല്ലൂർ ശാല."

"എന്നിട്ടാണോ  തിരുവനന്തപുരത്തുകാരെ കളിയാക്കുന്നെ". ഹരിക്ക് തിരുവിതാംകൂർകാരന്റെ  ആവേശം അലയടിച്ചു.

"അങ്ങനെ കാലം മാറി കുഞ്ഞേ.യാദവ വംശരായ "ആയ രാജാക്കന്മാരെ ചോളാ രാജാവ് കിഴ്പെടുത്തി. അങ്ങനെ കന്യാകുമാരിയും തിരുവിതാംകൂറും പദ്മനാഭസ്വാമി ക്ഷേത്രവും എല്ലാം ചോളാ രാജാവിന്റെ കയ്യിലായി"


source:google
കൃഷ്ണന്റെ പിന്മുറക്കാരെ പരാജയപ്പെടുത്തി , അവരിൽ സന്താനോല്പാദനം നടത്തി ചേര രാജാക്കന്മാർ ഭരിച്ചു നമ്മുടെ തിരുവിതാംകൂർ .

"അപ്പോ നമ്മൾ എല്ലാപേരും യാദവരാണോ" ഹരി 

"അതെ എന്നും പറയാം അല്ല എന്നും പറയാം" .സുമതി തുടർന്നു 

"ചേര രാജാക്കന്മാരാരായ അല്ലെങ്കിൽ - ചേരൻ, ചെറളണ/കേരളൻ ,കൊള്ളിക്കവലൻ ,മലയമ്മൻ എന്നീവരാണ് , "കുലശേഖരപെരുമാൾ " എന്ന പട്ടം കെട്ടി നാട് വാണിരുന്നത്. അമ്മുമ്മ നേരത്തെ യുഗങ്ങളെ പറ്റി  പറഞ്ഞിരുന്നില്ലേ ഹരി, അതിൽ കേരളം കടലിലും, കരയിലും ആയിട്ടു എല്ലാ യുഗത്തിലും ഉണ്ടായിരുന്നു..കലിയുഗം 1200 വർഷമാണ്"

"അയ്യോ അമ്മുമ്മേ ഇപ്പോ മലയാള വര്ഷം 1176 അല്ലെ, അപ്പോ ഇനി 24 വര്ഷം മാത്രേ ഉള്ളു അല്ലെ?" എന്നായി ഹരി.

"അല്ല ഹരി, കേട്ടോളു കണക്കു - മനുഷ്യരുടെ 360 വര്ഷം ആണ് 1 ദേവ വര്ഷം അല്ലെങ്കിൽ / ബ്രഹ്മദേവ വര്ഷം.ഇനി 1200  ദേവ വര്ഷം ആണ് യുഗാന്ത്യത്തിനു ,അപ്പോ 1200  ഗുണം 360 , അതായതു 432000 വര്ഷം ആണ് കലിയുഗം."


"ഹാവു  ആശ്വാസം...! എന്നിട്ടു ?കഥ തുടരൂ ....... അമ്മുമ്മേ ....."

"കാന്തല്ലൂർ ശാല , അവിടെയാണ്  നമ്മൾ നിർത്തിയത്. വിഴിഞ്ഞത്തെ ശാല ചോള രാജാക്കന്മാർ തകർത്തപ്പോൾ  , ചേര രാജാവ്  അതിനെ  ആര്യശാല എന്ന സ്ഥലത്തേക്ക് ആക്കി  പുനഃസ്ഥാപിച്ചു . അവിടെയാണ് സരസ്വതി അമ്മൻ നാട് കാണാൻ വരുന്നത്.അതിനെ ചുറ്റി ഒരുപാട് ചരിത്രം ഉണ്ട്.നമ്മൾ എല്ലാവരും പൂജ വയ്ക്കുന്നതും ആ ദിവസം തന്നെയാണ്. ഇന്ന് ആ ശാലയുടെ പിന്മുറക്കാർ തിരുവനന്തപുരത്തുകാർ തന്നെ എന്ന് വേണെമെങ്കിലും പറയാം"


source:google

"കളരി , പുരാണം , സംസ്‌കൃതം അങ്ങനെ വൈവിധ്യമാർന്ന കലകൾ  എല്ലാം ശാലയിൽ പഠിപ്പിച്ചിരുന്നു."

 കഥ കേട്ടിരിനത്തിനിടയിൽ  ചെറിയ ഒരു മയക്കം ഹരിയെ വല്ലാതെ അലട്ടി. മനസ്സിൽ ശാലയും , ചേരരാജാക്കന്മാരെല്ലാം  സ്വപ്‌നം പോലെ നിന്നു.എന്നാലും ആ കേൾക്കുന്ന കഥയിലയുടെ എപ്പോഴോ ഹരിയും ആ കഥയിലെ കഥാപാത്രമായിരുന്നെങ്കിൽ  എന്ന ആകാംഷയോടെ വീണ്ടും  കേട്ട് നിന്നു 
 



Comments

Popular posts from this blog

Chapter 1- നട്ടാലം വീട്

Chapter 6- മധുരമീനാക്ഷി അമ്മ ആയ ആറ്റുകാൽ അമ്മ

Chapter 5- തത്ത്വമസി