Chapter 6- മധുരമീനാക്ഷി അമ്മ ആയ ആറ്റുകാൽ അമ്മ

"ആ ഒറ്റക്കാൽ മാത്രം കയറ്റി വയ്ച്ച വിഗ്രഹം പോലെ  ഒന്ന് ഇവിടെ തിരുവനന്തപുരത്തു ഉണ്ട് ആറ്റുകാൽ എന്ന പ്രദേശത്തിന് സമീപം ഉള്ള ധര്മശാസ്താക്ഷേത്രത്തിൽ " സുമതി തുടർന്നു.



അപ്പോ പെണുങ്ങളുടെ ശബരിമലയായ് ആറ്റുകാൽ ക്ഷേത്രം അങ്ങനെ ആണോ.പറയാൻ ആഹ്രഹിച്ച കാര്യം ഹരി ചോദിച്ചപ്പോൾ , സുമതിക്ക്‌ അതിശയം.

മോനെ എല്ലാരും പറഞ്ഞറിഞ്ഞ കണ്ണകി ദേവിയുടെ കഥ, സ്വന്തം ഭർത്താവിനെ ചെയ്യാത്ത മോക്ഷണ കുറ്റത്തിന് നീർഗ്രഹിച്ച കാരണം , മധുര ചുട്ടെരിച്ചു ഇങ്ങോട്ടു ഓടി വന്ന കണ്ണകിയെ  ആണ് ആറ്റുകാൽ 'അമ്മ എന്ന കഥ  എനിക്കും അറിയാം,ഒരുപക്ഷെ ഹരിക്കും.

ഒരിക്കൽ പറഞ്ഞു തന്നിട്ടുണ്ട് അമ്മുമ്മ തന്നെ ഹരിയ്ക്ക് .എന്നാൽ ചരിത്രപരമായി ചിന്തിക്കുമ്പോൾ കണ്ണകി മധുരമീനാക്ഷിയിൽ ലയിക്കുവാണ്  ചെയ്തത് .ഇവിടെ തിരുവിതാംകൂറിൽ.അത് മധുരയിൽ അല്ലെ ആ ക്ഷേത്രം, എന്ന ഹരിയുടെ ചോദ്യം ?

അല്ല ഇങ്ങിവിടെ ആറ്റുകാലിൽ,പാണ്ട്യ രാജാക്കന്മാരുടെ കാലഘട്ടത്തിൽ നടന്ന കഥയാണ്  മേല്പറഞ്ഞത് ,എന്നാൽ അതെ സമയം മുഗൾ രാജാവായ അലാഉദിന്റെ മന്ത്രിയായ മാലിക് കഫുർ , പാണ്ട്യ രാജ്യം ആക്രമിക്കുകയും , മധുരമീനാക്ഷി ക്ഷേത്രം കൊള്ളയടിക്കാൻ നോക്കുകയും ചെയ്തു,എന്നാൽ ഇത് മുൻകൂട്ടി അറിഞ്ഞ പാണ്ട്യ രാജാകൻമാരെല്ലാം  തിരിവിതാംകൂറിൽ അഭയം പ്രാപിച്ചു.

ഇടക്കാലത്തു ചെയ്തു തിരുവിതാംകുറിനോട് ചെയ്‌ത  തെറ്റുകൾ എല്ലാം പൊറുത്തു രാജാവിന് ഇവിടെ അഭയം കൊടുക്കയും  ചെയ്തു. ആ കൂട്ടത്തിൽ അയ്യപ്പൻ  സാക്ഷാൽ വിഷ്ണുമായാ പുത്രൻ  ആണെന്നറിഞ്ഞ  അറിഞ്ഞ പാണ്ട്യ  രാജാവും അഭയം ചോദിക്കുകയും, "പന്തളം" എന്ന രാജ്യ ഭാഗം തിരുവിതാംകൂർ രാജാവ് വിട്ടു കൊടുക്കുകയും ചെയ്തു .ഈ രാജാവിന് അവരുടെ തായ്‌വഴി  ആണ് ഇന്നും തിരുവിതാംകൂർ ഭരിക്കുന്നത്.

കൂടെ ഉണ്ടായിരുന്ന  പ്രമുഖൻ സുന്ദരപാണ്ട്യ രാജാവിൻറെ പക്കൽ  , പാണ്ട്യ രാജാവിന്റെ കുല ദൈവം ആയ മധുരമീനാക്ഷി ഭാവത്തിൽ ഉള്ള പാർവതി ദേവിയും,മീനാക്ഷി ക്ഷേത്രത്തിൽ സമർപ്പിച്ച സ്വത്തുക്കളും ഉണ്ടായിരുന്നു. മാലിക് കഫൂർ കൈവശപ്പെടുത്താതെ ഇരിക്കാൻ ഉള്ള തന്ത്രമായിരുന്നു ഈ സമർപ്പണം .

ഇതിൽ പെടുന്ന അനേകായിരം മരതകങ്ങളും , രത്നങ്ങളും  ഉള്ളതെല്ലം രാജാവ് പദ്മനാഭ സ്വാമിക്ക് സമർപ്പിക്കുകയും ചെയ്തു.

അമ്മുമ്മേ രാജാവ് കൊണ്ടുവന്ന മധുരമീനാക്ഷി  'അമ്മ എവിടെ പോയി.

ഞാൻ ഊഹിക്കുന്ന ശെരിയാണെങ്കിൽ , ആറ്റുകാൽ ഉള്ള ദേവി പാർവതി ദേവിയായ "മീനാക്ഷി ദേവി" ആണ്.പാണ്ട്യ രാജാവ്  പ്രതിഷ്ഠിച്ചു എന്ന് വേണം പറയുവാൻ.

പന്തളത്തു രാജ്യം കിട്ടിയ രാജാവ് അവിടെ ധര്മശാസ്താവിൽ ലയിച്ച വേട്ടയ്ക്കൊരുഹരിഹരനെ കുലദൈവമായി  ആരാധിച്ചു  പോന്നു അതായതു "അയ്യപ്പനെ".

ഇന്നും ആറ്റുകാൽ നടക്കുന്ന പൊങ്കാല കഴിഞാൽ ദേവി , അടുത്ത ദിവസം ധര്മശാസ്താവിനെ കണ്ടു യാത്ര പറഞ്ഞിട്ടേ പോകാറുള്ളൂ.

ഇവിടെ 'അമ്മ പാർവതി ദേവിയും സഹോദരൻ ധര്മശാസ്താവും ആണ്.

ഇതൊക്കെ ആണ്.അങ്ങനെ ആണ്  ചരിത്രം എന്ന് അമ്മുമ്മ വിശ്വസിക്കാൻ കാരണം.

Comments

Popular posts from this blog

Chapter 1- നട്ടാലം വീട്

Chapter 5- തത്ത്വമസി