Chapter 1- നട്ടാലം വീട്
അമ്മുമ്മേ "എനിക്ക് ഉമ്മിണി തങ്കയുടെ കഥ കേൾക്കണം ", എന്ന് ഹരി കൃഷ്ണൻ പറയുമ്പോൾ , പദ്മനാഭപുരം കൊട്ടാരത്തിന്റെ അമ്പാരി മുഖപ്പിലൂടെ വെളിച്ചം നട്ടാലം വീടിന്റെ തെക്കതിൽ പതിക്കുന്നതും , നാല് ദശാബ്ദം മുൻപേ വീട്ടു പടിക്കലെ സരസ്വതി അമ്മൻ തിരുവിതാംകോട് എഴുന്നള്ളാൻ അകമ്പടി കൊള്ളുന്നത് ആണ് സുമതി അമ്മയ്‌ക്ക ഓർമ വന്നത്.

"അതെ. " ഇന്ന് ആകും ആ ദിവസം. തുലാം മാസത്തിൽ മഴ ഇല്ലാതെ നാല് ദിവസമായല്ലോ " മോനെ , ഇപ്പോ സമയം ഇല്ല ", അമ്മയോട് പോയി കളിക്ക് , സ്ഥിരം പല്ലവിയോടെ ഹരിയെ ഒഴിവാക്കാനായി വൃഥാശ്രെമം.
ഹരി വിടുന്ന മട്ടില്ല - "അമ്മുമ്മേ കഥ പറഞ്ഞു തരു".
ചരിത്രം മറന്നിട്ടു കാലമായി , എന്നാലും അടുത്ത തലമുറ അറിഞ്ഞിരിക്കണമല്ലോ , വഞ്ചി-വേണാട് ചരിത്രം എന്ന് ഓർത്തു സുമതി പതുക്കെ ഹരിയെ എടുത്തു ചിരട്ടക്കരി പാകി മിനുസപ്പെടുത്തി ഉണ്ടാക്കിയ തറയിൽ ഇരുത്തി തന്റെ ഓർമ്മകൾ ഒന്ന് തട്ടി എടുത്തു.
"൧൦൦/ 100 യോജന , അതായതു 100 മൈൽ വീതി , ഉള്ള ഒരു മലനാടാണ് കേരളം എന്ന് ഭൂഗോള പുരാണത്തിൽ വിവരിക്കുന്നു . എന്നാൽ കർക്കം , വേണ് ,പൂഴി എന്നീ ചേര , ചോള ,പാണ്ട്യ രാജ്യം ചേർന്നു ഭരിക്കുന്ന രാജാക്കന്മാരുടെ കീഴിൽ എങ്ങാണ്ടോ ആയിരുന്ന് ഈ പ്രദേശം എല്ലാം , ൧൦൦൦ / 1000 വര്ഷം മുൻപേ എന്നുള്ള അറിവ് അമ്മുമ്മേടെ അമ്മുമ്മ പറഞ്ഞിട്ടുണ്ട് . മലയുടെ താഴെ ഉള്ള മല നാട്ടിൽ "മലയാള " ഭാഷ രൂപപ്പെട്ടു , അതിൽ തമിഴ് ,സംസ്‌കൃതം എന്നിവ ചേർന്നു ഒരു കലർന്ന പദം ആയിരുന്നു ഉണ്ടായിരുന്നത്".
അപ്പോൾ പേരിൽ മാത്രമാണോ മലയാളം ഉണ്ടായിരുന്നത്? എന്ന് ഹരി
ശ്രീ പദ്‌മനാഭജയം!
Great work cheyta👏👏👏👏👏
ReplyDeleteThank you so much. inim vayikku.
Delete