Chapter 2 - വൃഷ്‌ണി വംശം

"അമ്മുമ്മേ, അപ്പോൾ  നമ്മുടെ  മുൻതലമുറക്കാർ  മലയാളികൾ അല്ലെ?  ", ഹരിയുടെ ചോദ്യം.

സുമതി തുടർന്നു.

"അല്ല. യുഗങ്ങൾ 4 ആണ് ഇത് വരെ.ഇപ്പോൾ കലിയുഗവും . സത്യ, ത്രേത , ദ്വാപര, കലി  ചേർന്നാണ്  നാല് യുഗങ്ങൾ. അമ്മുമ്മ പിന്നെ പറഞ്ഞു തരാം മനുഷ്യ ഉത്പത്തിയും യുഗങ്ങളെ കുറിച്ചും, ഇപ്പോ അറിയേണ്ടത് 1000 വര്ഷങ്ങള്ക്കു മുൻപേ , നമ്മുടെ പൂർവികർ ആരായിരുന്നു എന്നാണ് "

"ആരായിരുന്നു ? വേറെ ആര്, രാജാക്കന്മാർ ആയിരിക്കാം !"  എന്ന് ഹരി.

"അല്ല. ആദിമ വർഗ്ഗക്കാരായ ഗോത്രരായിരുന്നു കേരളം ഭരിച്ചിരുന്നെ.... അല്ല ....തിരുവിതാംകൂർ ഭരിച്ചിരുന്നത് ".


"പദ്മനാഭസ്വാമി ക്ഷേത്രം പണ്ടേ ഉണ്ടിവിടെ. അപ്പോൾ പിന്നെ രാജാക്കന്മാരും ഉണ്ട്. എനിക്കറിയാം , അച്ചാമ്മ പറഞ്ഞല്ലോ." ഹരി വിടുന്ന മട്ടില്ല "

എന്നാൽ കേട്ടോളു. സുമതി തുടർന്നു 

"dakṣiṇaṁ tatra kanyākhyāṁ
durgāṁ devīṁ dadarśa saḥ
tataḥ phālgunam āsādya
pañcāpsarasam uttamam
viṣṇuḥ sannihito yatra
snātvāsparśad gavāyutam"

"ഒന്നും മനസ്സിലായില്ല അമ്മുമ്മേ! ഇതൊക്കെ മലയാളത്തിൽ പറഞ്ഞു തരാമോ ?"

"എന്നാൽ  കേട്ടോളു ഹരി, സുമതി തുടർന്നു"

"ദ്വാപര യുഗത്തിൽ കൃഷ്ണ സഹോദരനായ  ബാലരാമൻ , കന്യാകുമാരി ദേവിയെ വണങ്ങി, തെക്കുള്ള ഫൽഗുണ തീർത്ഥത്തിൽ (അഥവാ പഞ്ചഅപ്സര കുളത്തിൽ) നീരാടി, കർമ്മങ്ങൾ എല്ലാം പൂർത്തിയാക്കി  ബ്രാഹ്മണർക്കു പശുക്കളെ ധനം ചയ്തു മടങ്ങുകയും ചെയ്തു എന്നാണ് ഭാഗവതത്തിൽ വിവരിക്കുന്ന ഈ ശ്ലോകത്തിന്റെ  അർഥം" 

"എവിടെ  ആണ് ഈ തീർഥ കുളം ? പഞ്ച അപ്സരകുളമോ !" ഹരിയ്ക്കു വീണ്ടും സംശയം.

"പത്മതീർത്ഥം  അല്ലെങ്കിൽ..പദ്മനാഭന്റെ   നടയിൽ കാണുന്ന ഉറവ വറ്റാത്ത കുളം"

 

അത് കേട്ടതും ഹരി അന്താളിച്ചു പോയി "ഇവിടെയാണോ ഞാൻ  മീനുകൾക്കു  ഭക്ഷണം വാരി എറിയാറുള്ളത്!"

"അതെ. ഹരി... ദ്വാപര യുഗത്തിൽ തുടങ്ങുന്നതാണ്  പദ്മനാഭസ്വാമി ചരിത്രം ,
അതുപോലെ തിരുവിതാംകൂറിന്റെയും.ത്രേതാ യുഗത്തിൽ, ശ്രീ  രാമൻ തൻ്റെ അംശം തന്നെ ആണെന്ന് അറിയുകയും, ധർമ്മ ദേവനെ പിന്നീട്   കേരളം ഏല്പിച്ചു  തപസ്സിരിക്കാൻ പോവുകയും ചെയ്തു പരശുരാമൻ .  മഹേന്ദ്രപർവ്വതത്തിൽ  തപസിരിന്ന  പരശുരാമൻ ദ്വാപര യുഗത്തിൽ  തിരിച്ചു വന്നു  കടലിനടിയിൽ ആയ കേരളത്തെ   കലി യുഗത്തിൽ മഴുവെറിഞ്ഞു  വീണ്ടെടുത്തു.എന്നാണ്‌  പറയപ്പെടുന്നത്".

"അപ്പോ രാജാക്കന്മാരോ?" എന്ന്  ഹരിയുടെ  ചോദ്യം.

ശെരി പറയാം. " പുരാണത്തിൽ ആയ രാജാക്കന്മാരാണ് , കന്യാകുമാരി മുതൽ ആറ്റിങ്ങൽ വരെ ഭരിച്ചിരുന്നത് . ആയ ആന്ദിരൻ , എന്ന രാജാവാണ് ഇന്നത്തെ വിഴിഞ്ഞം തലസ്ഥാനമാക്കി , ഇവിടം  ഭരിച്ചിരുന്നത്. ആ രാജാവാണ് ആനയെ നമ്മുടെ ചിഹ്നം ആക്കിയതും , പദ്മനാഭസ്വാമിയെ പൂജിച്ചുപോന്നതും"


                                                                                                                                                   Source: Google Images 

ഹരി-  "എന്നാലും ദ്വാപരയുഗവും ആയ ആന്തിരനുമായി  എന്ത് ബന്ധം ? ഇപ്പോൾ  കലിയുഗം അല്ലെ ?"

ചോദ്യം മനസിലായി,  ഒരു നേടുവീർപ്പോടെ സുമതി മനസ്സിൽ ഓർത്തു ആയ രാജാക്കന്മാരെല്ലാം യാദവന്മാരാണ് , തെളിവുമുണ്ട്.

"യാദവ കുലം കൃഷ്ണൻറെ വംശം ആയിരുന്നു , അവരെ ആണ് വൃഷ്ണി വംശജർ എന്ന് വിളിച്ചിരുന്നത്.വൃഷ്‌ണി  വംശജരായ  പ്രജകൾ ഭാരതത്തിൻറെ നാനാഭാഗത്തും ത്രേതായുഗത്തിൽ ഉണ്ടായിരുന്നു . ശ്രീകൃഷ്ണന്റെ  മരണത്തോടെ കടൽ എടുത്ത തീരം വടക്കേ ഗുജറാത്ത് മുതൽ ഇന്ന് കന്യാകുമാരി വരെ വരും  അങ്ങനെ നോക്കിയാൽ  ആയ രാജ്യവംശവും യാദവരായിരുന്നു  എന്ന് വേണം കരുതപെടുവാൻ"

"അമ്മുമ്മേ എന്നാലും എനിക്ക് മനസിലാവുന്നില്ല , എന്റെ ടീച്ചർ പറഞ്ഞല്ലോ എല്ലാം കൂടെ ഒരു 1000 വർഷമേ ചരിത്ര രേഖ ഉള്ളു"  എന്ന് ഹരി 

"ഇല്ല കുഞ്ഞേ, ഞാൻ യുഗങ്ങളുടെ കണക്കു ഇപ്പോ പറയുന്നില്ല. അതറിയാൻ ഹരിക്ക് പ്രായം ആയിട്ടില്ല .  പിന്നൊരിക്കൽ  പറഞ്ഞു  തരാം   ചതുർയുഗ കണക്കുകളും ബന്ധങ്ങളും തെളിവുകൾ ഉൾപ്പെടെ"

എത്ര തെളിവുകൾ നശിപ്പിക്കാൻ ശ്രേമിച്ചാലും , എത്ര രീതിയിൽ ചരിത്രം വളച്ചൊടിച്ചാലും , മർത്യനു "വിവേകം " മാത്രം മതി , സത്യം നിരൂപിക്കാൻ !...... സുമതി ഓർത്തു ...
                                                                                                                                                                                                   ശ്രീ പദ്‌മനാഭജയം!

Comments

Popular posts from this blog

Chapter 1- നട്ടാലം വീട്

Chapter 6- മധുരമീനാക്ഷി അമ്മ ആയ ആറ്റുകാൽ അമ്മ

Chapter 5- തത്ത്വമസി