Chapter 5- തത്ത്വമസി

"അങ്ങനെ ഹിരണ്യഗർഭം കഴിഞ്ഞ കുലശേഖര പെരുമാൾ രാജാക്കന്മാരാണ് നമ്മുടെ രാജ്യം ഭരിച്ചിരുന്നത്. ഇപ്പോഴും  അത് തുടരുന്നു.അങ്ങനെ കാലം ഒരു 100 വര്ഷം കടന്നു കാണും. ഒരു രാജാവൊക്കെ 100 വയസ്സ് വരെ ജീവിക്കുന്ന കാലഘട്ടം. അപ്പോഴാണ് മധുര രാജാവായ ചോളാ പാണ്ട്യ   രാജാക്കന്മാർ , രാജ്യങ്ങൾ കീഴടക്കി ഭരണം ഏറ്റെടുത്തു തുടങ്ങിയത്. പരദേവതയായ്  ചോളാ പാണ്ട്യ   രാജാക്കന്മാർ കണ്ടിരുന്നത്  ശ്രി പാർവതി രൂപം ആയിരുന്ന മീനാക്ഷി ദേവി ആയിരുന്നു."

 "2  പ്രധാന കാര്യങ്ങൾ ഹരി ഓർക്കേണ്ടതായിട്ടുണ്ട്.അമ്മുമ്മ പറഞ്ഞില്ലേ, ഭാനുവിക്രമനെ രാജാവാക്കിയ പരശുരാമൻ, കേരളത്തെ രക്ഷിക്കാനായി ധർമ്മദേവനായ ധര്മശാസ്താവിനെ പ്രതിഷ്ഠിച്ചു; ഉയരത്തിൽ  ഇരുന്നു കേരളം വീക്ഷിക്കുന്ന ധർമ്മ  ദേവനാണ്‌ കേരളത്തിൻറെ സംരക്ഷകൻ. "



ധർമ്മം എവിടെ നിന്ദിക്കപ്പെടുന്നുവോ അവിടെ പിന്നെ അത് സംരക്ഷിക്കാൻ  ദേവൻ അവതരിക്കും എന്നാണ് ശാസ്ത്രം 

"മധുരയിലെ രാജാവിൽ ഒരാൾ, എന്റെ ഓർമ്മ ശെരിയാണേൽ  സുന്ദര പാണ്ട്യന് മുൻപുള്ള രാജാവ് , വേട്ടയ്ക്ക് ഇങ്ങു പന്തളം വരെ വന്നപ്പോൾ തേജസുള്ള ഒരു നായാട്ട് ബാലനെ കാണുകയും , ആ ബാലനെ കൂടെ കൂട്ടുകയും ചെയുന്നു.എന്നാൽ പിന്നെ രാജ്ഞി രാജ്യം കൈവിട്ടു  ബാലന് പോകുമോ എന്ന പേടി കാരണം ,   രോഗം അഭിനയിക്കുകയും, രോഗം മാറുവാൻ പുലിപ്പാൽ വേണമെന്ന് വൈദ്യനെ കൊണ്ട് പറയിപ്പിക്കുകയും ചെയുന്നു . രാജാവ് മനസില്ല മനസ്സോടെ  ആ ബാലനെ പുലിയെ  പിടിക്കുവാൻ കാട്ടിൽ അയക്കുകയും , പുലിയെ പിടിച്ച കൊണ്ട് വന്നു തന്നെ ഞെട്ടിച്ച നായാടി ബാലനെ പിന്നീട് വണങ്ങുകയും ചയ്തു."

"ആ ബാലൻ പിന്നെ മധുര രാജാവിനോട് തന്നെ കാണാൻ ശബരിമലയിൽ വരണമെന്നു പറഞ്ഞു മറഞ്ഞു .ആ ബാലൻ ആണ് ഹരിഹര സുതനായ "ശ്രീ അയ്യപ്പൻ", ശിവന് മോഹിനിയായ വിഷ്ണുവിൽ ഉണ്ടായ പുത്രൻ. ഇവിടെ വിഷ്ണുമായ എന്നും പറയുന്നു. അയ്യപ്പൻ , അന്ന് മധുരയിൽ രാജാവിന് വഴി കാട്ടാൻ കുലയ്ച്ച വില്ലു തറച്ചത് പരശുരാമൻ പ്രതിഷ്ഠിച്ച ധർമ്മശാസ്താവിന്റെപ്രതിഷ്ഠിച്ച മൂലസ്ഥാനത്താണ് .അയ്യപ്പൻ പിന്നെ ധർമ്മത്തിൽ ലയിക്കുകയും , പിന്നെ അവിടെ എത്തപ്പെട്ട ബുദ്ധ സന്യാസിമാർ തത്ത്വമസി  / ശരണം എന്ന മന്ത്രങ്ങൾ ഉച്ചരിക്കുകയും. അത് പിന്നെ സ്വാമി ശരണം ആയും  മറ്റും പരിണമിച്ചു ."



"അയ്യപ്പനെ കാണാൻ ഇവിടെ വന്ന മധുര രാജാവിന് പിനീട് തിരുവിതാംകൂർ രാജാവ് പന്തളത്തു സ്ഥലം കൊടുക്കകയും ,പിന്നീട്  പന്തളം രാജാവായ അറിയപ്പെടുകയും ചെയ്തു . ഇവിടേം നമ്മൾ മനസിലാക്കേണ്ടത് തങ്ങളെ കിഴ്പെടുത്താൻ ശ്രേമിച്ച രാജാക്കന്മാർക്ക് അഭയവും തങ്ങളുടെ രാജ്യത്തിൻറെ ഒരു ഗ്രാമവും(പന്തളം ) ഒരു നേട്ടവും പ്രതീക്ഷിക്കാതെ കൊടുത്ത തിരിവിതാംകൂർ രാജാക്കന്മാരുടെ മേന്മയെകുറിച്ചാണ് ആണ്."

എന്നാൽ ശെരിക്കും ചരിത്രം നോക്കിയാൽ ഒരുപാട് പൊരുത്തക്കേടുകൾ കാണാം- പാണ്ട്യ രാജാക്കന്മാരുടെ വരവും , പിന്നെ അവരുടെ കുല ദൈവമായ മീനാക്ഷി ദേവിയെ കുറിച്ചും വിവരിച്ചിട്ടുള്ളതടക്കം.

അമ്മുമ്മേ അപ്പോ ശബരിമലയിൽ ഉള്ള പഴയ വിഗ്രഹം തന്നെ ആണോ ഇപ്പോഴും ഉള്ളത്?.

ഒറ്റ കാൽ മാത്രം കയറ്റി വയ്ച്ച  ഇരിക്കുന്ന  ധർമ്മ ദേവന്റെ ആ പഴയ വിഗ്രഹം അവിടെ ഇല്ല ഹരി .


Comments

Popular posts from this blog

Chapter 1- നട്ടാലം വീട്

Chapter 6- മധുരമീനാക്ഷി അമ്മ ആയ ആറ്റുകാൽ അമ്മ