Chapter 6- മധുരമീനാക്ഷി അമ്മ ആയ ആറ്റുകാൽ അമ്മ

"ആ ഒറ്റക്കാൽ മാത്രം കയറ്റി വയ്ച്ച വിഗ്രഹം പോലെ ഒന്ന് ഇവിടെ തിരുവനന്തപുരത്തു ഉണ്ട് ആറ്റുകാൽ എന്ന പ്രദേശത്തിന് സമീപം ഉള്ള ധര്മശാസ്താക്ഷേത്രത്തിൽ " സുമതി തുടർന്നു. അപ്പോ പെണുങ്ങളുടെ ശബരിമലയായ് ആറ്റുകാൽ ക്ഷേത്രം അങ്ങനെ ആണോ.പറയാൻ ആഹ്രഹിച്ച കാര്യം ഹരി ചോദിച്ചപ്പോൾ , സുമതിക്ക് അതിശയം. മോനെ എല്ലാരും പറഞ്ഞറിഞ്ഞ കണ്ണകി ദേവിയുടെ കഥ, സ്വന്തം ഭർത്താവിനെ ചെയ്യാത്ത മോക്ഷണ കുറ്റത്തിന് നീർഗ്രഹിച്ച കാരണം , മധുര ചുട്ടെരിച്ചു ഇങ്ങോട്ടു ഓടി വന്ന കണ്ണകിയെ ആണ് ആറ്റുകാൽ 'അമ്മ എന്ന കഥ എനിക്കും അറിയാം,ഒരുപക്ഷെ ഹരിക്കും. ഒരിക്കൽ പറഞ്ഞു തന്നിട്ടുണ്ട് അമ്മുമ്മ തന്നെ ഹരിയ്ക്ക് .എന്നാൽ ചരിത്രപരമായി ചിന്തിക്കുമ്പോൾ കണ്ണകി മധുരമീനാക്ഷിയിൽ ലയിക്കുവാണ് ചെയ്തത് .ഇവിടെ തിരുവിതാംകൂറിൽ.അത് മധുരയിൽ അല്ലെ ആ ക്ഷേത്രം, എന്ന ഹരിയുടെ ചോദ്യം ? അല്ല ഇങ്ങിവിടെ ആറ്റുകാലിൽ,പാണ്ട്യ രാജാക്കന്മാരുടെ കാലഘട്ടത്തിൽ നടന്ന കഥയാണ് മേല്പറഞ്ഞത് ,എന്നാൽ അതെ സമയം മുഗൾ രാജാവായ അലാഉദിന്റെ മന്ത്രിയായ മാലിക് കഫുർ , പാണ്ട്യ രാജ്യം ആക്രമിക്കുകയും , മധുരമീനാക്ഷി ക്ഷേത്രം കൊള്ളയടിക്കാൻ നോക്കുകയും ചെയ്തു,എന്നാൽ ...